എന്‍മകജെ (www.evisionnews.in): എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനുമെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ ചൊവ്വാഴ്ച രാവിലെ നടക്കാനിരുന്ന ചര്‍ച്ച പരാജയപ്പെട്ടു. അവിശ്വാസത്തെ പിന്തുണച്ച് സിപിഐയുടെ ഒരു അംഗം ചര്‍ച്ചയില്‍ പങ്കെുടക്കാനെത്തിയെങ്കിലും സിപിഎമ്മിലെ അംഗങ്ങള്‍ പങ്കെടുക്കാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.
രാവിലെ പത്ത് മണിക്കാണ് ചര്‍ച്ച തുടങ്ങേണ്ടിയിരുന്നത്. മൊത്തം 17 അംഗങ്ങളുള്ള ഭരണസമിതിയില്‍ യു.ഡി.എഫിന് ഏഴു അംഗങ്ങളാണ് ഉള്ളത്. എന്നാല്‍ അവിശ്വാസം ചര്‍ച്ചക്കെടുക്കണമെങ്കില്‍ ഒമ്പത് അംഗങ്ങളുണ്ടാവണം. സിപിഐയിലെ ഒരു അംഗം ചര്‍ച്ചക്കെത്തിയെങ്കിലും സി.പി.എം അംഗങ്ങള്‍ ചര്‍ച്ചക്ക് പോലും നില്‍ക്കാതെ മാറിനിന്നതോടെ ക്വാറം തികയാത്ത അവസ്ഥവരികയും അവിശ്വാസം പരാജപ്പെടുകയുമായിരുന്നു.
ലോക ബാങ്ക് ഫണ്ട്, യുഡിഎഫ് സര്‍ക്കാരിന്റെ വിവിധ ഫണ്ടുകള്‍ വിനിയോഗം കാണിച്ചതില്‍ ക്രമക്കേട് അടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ചാണ് യു.ഡി.എഫ് അംഗങ്ങള്‍ ഭരണാധികാരികള്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ തീരുമാനം നടപ്പാക്കുന്നതായും ആരോപണമുണ്ടായിരുന്നു. ഇത് യു.ഡി.എഫ് അംഗങ്ങളെ പോലെ സി.പി.എം അംഗങ്ങള്‍ക്കും എന്‍മകജെയിലെ പൊതുജനങ്ങള്‍ക്കും ബോധ്യമായതാണ്. എന്നാല്‍ ബി.ജെ.പിയുമായുള്ള അടുപ്പമാണ് സി.പി.എം അംഗങ്ങളെ ചര്‍ച്ചയില്‍ പോലും പങ്കെടുക്കാതെ മാറ്റി നിര്‍ത്തിയതെന്നാണ് യു.ഡി.എഫ് ആരോപണം.

Post a Comment
0 Comments