കാഞ്ഞങ്ങാട് (www.evisionnews.in): ഭര്‍തൃവീട്ടില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. ആറങ്ങാടി നിലാങ്കരയിലെ ഓട്ടോ ഡ്രൈവര്‍ രതീഷിന്റെ ഭാര്യ നിധീഷ (28) യാണ് മരിച്ചത്. ഒക്ടോബര്‍ 27ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിധീഷ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
പൊള്ളലേറ്റ നിധീഷയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് യുവതി മരിച്ചത്. കല്ലൂരാവിയിലെ ബാലന്‍ - ശാരദ ദമ്പതികളുടെ മകളാണ്. മക്കള്‍: വൈഷ്ണവ്, വൈഗ. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
keywords:kasaragod-kanhangad-obituary
Post a Comment
0 Comments