കാഞ്ഞങ്ങാട് (www.evisionnews.in): വെള്ളിക്കോത്ത് സ്വദേശി ചാലിങ്കാല്‍ ഹരികൃഷ്ണയിലെ അഡ്വ. പി. രാധാകൃഷ്ണന്‍ (62) നിര്യാതനായി. പഠനകാലത്ത് കെഎസ് യുവിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തി. പടന്നക്കാട് നെഹ്റു കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് ജനറല്‍ സെക്രട്ടറി, അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: പി..മംഗളാദേവി. മക്കള്‍: ഹരിപ്രിയ, കൃഷ്ണപ്രിയ. മരുമകന്‍: സന്തോഷ് (ദുബായ്). സഹോദരങ്ങള്‍: ശ്യാംഭവി നമ്പ്യാര്‍, സുമതി.കെ. നായര്‍, പി. ശ്രീധരന്‍ നായര്‍ (റിട്ട. ആര്‍എം, എംഎഫ്എല്‍, ചെന്നൈ), ശോഭനാ മുരളി (റിട്ട. ബ്രാഞ്ച് മനേജര്‍, കേരള ഗ്രാമീണ്‍ബാങ്ക്), പി. അരവിന്ദാക്ഷന്‍ (ഡോക്യുമെന്റ് റൈറ്റര്‍, ഹൊസ്ദുര്‍ഗ്, വൈസ് പ്രസിഡന്റ് , നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി), ശ്യാംപ്രസാദ് (ടാക്സ് പ്രാക്ടീഷണര്‍), ഹരീഷ് (ഡോക്യുമെന്റ് റൈറ്റര്‍, ഹൊസ്ദുര്‍ഗ്).സഞ്ചയനം ബുധനാഴ്ച രാവിലെ ഒന്‍പതു മണിക്ക്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പരേതനായ ഗാന്ധി കൃഷ്ണന്‍ നായരുടെ ജാമാതാവാണ്.
keywords:kasaragod-kanhangad-obituary-adv-radhakrishnan
Post a Comment
0 Comments