Type Here to Get Search Results !

Bottom Ad

കര്‍ണാടക സ്വദേശിയുടെ മരണം: ദുരൂഹത നീങ്ങുന്നില്ല, മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്


കാസര്‍കോട് (www.evisionnews.in): മൂന്ന് ദിവസം മുമ്പ് കാണാതായ നിര്‍മാണ തൊഴിലാളിയായ കര്‍ണാടക സ്വദേശിയെ ദേഹമാസകലം മുറിവേറ്റ നിലയില്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. അതേസമയം, രമേശ് മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

ഞായറാഴ്ച രാവിലെയാണ് താമസ സ്ഥലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉപയോഗ ശൂന്യമായ കിണറ്റില്‍ കര്‍ണാടക ആവേദ് ജില്ലയിലെ രണസൂരില്‍ നരസപ്പയുടെ മകനും ചൗക്കി അര്‍ജാലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ രമേശിനെ (25) മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മദ്യഷാപ്പിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ടതായിരുന്നു രമേശ്. പിന്നീട് തിരിച്ചുവരാത്തതിനാല്‍ സുഹൃത്ത് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പുറത്തെടുത്ത മൃതദേഹം ആദ്യം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സംശയമുയര്‍ന്നതിനെ തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രമേശിനൊപ്പം മദ്യപിച്ചതായി പറയുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെ പിന്നീട് വിട്ടയച്ചു. രമേശിനൊപ്പം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മറ്റു മൂന്നു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. സി.ഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


Keywords: Kasaragod-news-found-deadbody-in-well

Post a Comment

0 Comments

Top Post Ad

Below Post Ad