Type Here to Get Search Results !

Bottom Ad

തലാഖും മുത്തലാഖും നിരോധിക്കണമെന്ന മഹിളാസമ്മേളന പ്രമേയം വിവാദമായി


കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട്ട് മൂന്ന് ദിവസങ്ങളിലായി നടന്ന അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ ഇസ്ലമിക ശരീഅത്തിനെതിരെ അവതരിപ്പിച്ച പ്രമേയം വിവാദത്തില്‍. തലാഖും മുത്തലാഖും നിരോധിക്കണമെന്നാവശ്യവുമായി അവതരിപ്പിച്ച സി.പി.എം സ്ത്രീ സംഘടനയായ മഹിള അസോസിയേഷന്‍ സമ്മേളന പ്രമേയമാണ് വിവാദമായത്. പ്രസ്താവനക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍വാദങ്ങള്‍ പൊന്തിവന്നതോടെയാണ് ന്യൂനപക്ഷ പ്രേമം പറയുന്ന സിപിഎമ്മിനുള്ളില്‍ പ്രമേയം ചര്‍ച്ചാവിഷയമായത്.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് അവസാനിച്ച സംസ്ഥാന സമ്മേളനത്തിലെ ആവശ്യങ്ങള്‍ വിവരിക്കവെയാണ് മഹിള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. സതീദേവി തലാഖിനും മുത്തലാഖിനെതിരെ രംഗത്തുവന്നത്. തലാഖും മുത്തലാഖും നിരോധിക്കണമെന്നും ഇത്തരം ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ മഹിളാ അസോസിയേഷന്‍ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമെന്നും പ്രമേയാവതരണത്തില്‍ പറഞ്ഞിരുന്നു. 

പ്രമേയത്തിനെതിരെ സി.പി.എം നേതാവും മുന്‍ എം.പിയുമായ ടി.കെ ഹംസ രംഗത്തുവന്നതും സംസ്ഥാന തലത്തില്‍ ചര്‍ച്ചയാകാനിടയായി. സതീദേവി പറഞ്ഞതിനെ അവര്‍ തന്നെ വിശദീകരിക്കണമെന്നും തലാഖ് വിവാഹ മോചനമാണെന്നും അത് നിരോധിക്കാന്‍ സാധിക്കില്ലെന്നുമാണ് ടി.കെ ഹംസയുടെ പക്ഷം. 

Post a Comment

0 Comments

Top Post Ad

Below Post Ad