Type Here to Get Search Results !

Bottom Ad

ഏകസിവില്‍ കോഡിനതിരെ പ്രധാനമന്ത്രിക്ക് കുഞ്ഞുമക്കളുടെ പ്രതിഷേധം


കുമ്പള (www.evisionnews.in): ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കുമ്പള ബദ്രിയ നഗര്‍ മദ്രസയിലെ എസ്.കെ.എസ്.ബി.വി വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിഷേധ സൂചകമായി ഇ-മെയില്‍ സന്ദേശം അയച്ചു. മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് സന്ദേശമയച്ചത്. സ്വദര്‍ മുഅല്ലിം പി.എച്ച് അസ്ഹരി ആദൂര്‍ നേതൃത്വം നല്‍കി. അബ്ദുല്ല റബ്ബാനി, മുസ്തഫ റഹ്മാനി, ജബ്ബാര്‍ മൗലവി, ഫിര്‍ദൗസ് ഫൈസി, സീതിക്കോയ മൗലവി, അഷ്‌റഫ്, ആബിദ്, മഹ്ഫൂസ്, ശാക്കിര്‍, ഫാസില്‍, ഹാശിം പങ്കെടുത്തു.

keywords:kasaragod-kumbla-madrasa-students-letter-to-narendra-modi

Post a Comment

0 Comments

Top Post Ad

Below Post Ad