Type Here to Get Search Results !

Bottom Ad

ആശങ്കയൊഴിയാതെ ബാങ്കുകള്‍: ജനങ്ങളില്‍ തിരിച്ചെടുക്കേണ്ടത് 13.6 ലക്ഷം കോടിയുടെ നോട്ടുകള്‍


ന്യൂഡല്‍ഹി (www.evisionnews.in): കള്ളപ്പണത്തിന് വിലങ്ങിടുകയെന്ന ലക്ഷ്യവുമായി രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ ആശങ്കയിലായിരിക്കുന്നത് ബാങ്കുകള്‍. ജനങ്ങളുടെ കൈവശമുള്ള 13.6 ലക്ഷം കോടിയുടെ നോട്ടുകളാണ് ബാങ്കുകള്‍ തിരിച്ചെടുക്കേണ്ടിവരുന്നത്. തിരിച്ചെടുക്കുന്ന നോട്ടുകള്‍ തിട്ടപ്പെടുത്തി പകരം പുതിയ നോട്ടുകള്‍ നല്‍കുകയെന്ന ഭാരിച്ച ജോലിയാണ് രാജ്യത്തെ ബാങ്കുകളുടെ ചുമലില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെ സുഗമമായി പൂര്‍ത്തിയാക്കാമെന്ന കാര്യത്തില്‍ ബാങ്കുകള്‍ക്ക് ഇനിയും വ്യക്തത വന്നിട്ടില്ല.

രാജ്യത്ത് 17 ലക്ഷം കോടിയുടെ നോട്ടുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതില്‍ 80 ശതമാനത്തോളം വരും 500, 1000 നോട്ടുകള്‍. ഇവ തിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി കൂടുതല്‍ നോട്ടെണ്ണല്‍ മെഷീനുകള്‍ ബാങ്ക് ശാഖകളില്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ് മിക്ക ബാങ്കുകളും. കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ വഴി പരമാവധി പണം ശേഖരിക്കാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കലാണ് ബാങ്കുകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. 

രാജ്യത്ത് 2.15 ലക്ഷം എടിഎമ്മുകളാണ് വിവിധ ബാങ്കുകള്‍ക്കായി ഉള്ളത്. നിലവില്‍ പ്രതിദിനം 150 ല്‍ താഴെ ഇടപാടുകളാണ് ഒരു എടിഎമ്മില്‍ നടക്കാറുള്ളത്. എന്നാല്‍ ഇത് പതിന്മടങ്ങായി വര്‍ധിക്കും. ഇവയില്‍ പണം നിറയ്ക്കാനായി ആയുധങ്ങളടക്കം സുരക്ഷാക്രമീകരണമുള്ള പതിനായിരത്തോളം വാഹനങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. എടിഎമ്മുകളില്‍ നിന്നും 500, 1000 നോട്ടുകള്‍ പിന്‍വലിക്കുകയും, 2000 നോട്ട് എത്തുന്നതുവരെ 100, 50 നോട്ടുകള്‍ നിറയ്ക്കുകയും ചെയ്യുക എന്ന ഭാരിച്ച ജോലിയാണ് ചെയ്യേണ്ടിവരിക.






Tags

Post a Comment

0 Comments

Top Post Ad

Below Post Ad