Type Here to Get Search Results !

Bottom Ad

വടക്കാഞ്ചേരി പീഡനക്കേസ്: ജയന്തനെ സ്ഥാനഭ്രഷ്ടനാക്കാന്‍ സി.പി.എം ആലോചന: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കും


തിരുവനന്തപുരം (www.evsionnews.in): വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതിയായ കൗണ്‍സിലര്‍ ജയന്തനെതിരെ കടുത്ത നടപടിക്കൊരുങ്ങി സി.പി.എം. ജയന്തനോട് വടക്കാഞ്ചേരി കൗണ്‍സില്‍ സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടേക്കും. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ജയന്തനെ പുറത്താക്കാനും തീരുമാനമുണ്ട്. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭയില്‍ വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

അതേസമയും പീഡനത്തിനിരയായ യുവതിയുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് യുവതി താന്‍ നേരിട്ട ക്രൂരമായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. വടക്കാഞ്ചേരിയിലെ സി.പി.എം പ്രാദശിക നേതാവ് ജയന്തന്‍, ബിനേഷ്, ജിതേഷ്, ഷിബു എന്നിവരാണ് പ്രതികളെന്ന് പീഡനത്തിനിരയായ യുവതി വെളിപ്പെടുത്തിയിരുന്നു.

ഉന്നതരാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയ സ്ത്രീയുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കാന്‍ തയാറായില്ലെന്ന വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസമാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ യുവതിക്കെതിരെ കൗണ്‍സിലര്‍ ജയന്തനും രംഗത്തെത്തിയിരുന്നു. തനിക്ക് ഈ യുവതിയെ അറിയില്ലെന്നും കൊടുത്ത കാശ് തിരിച്ചുചോദിച്ചതിലുള്ള വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നുമായിരുന്നു ജയന്തന്റെ വാദം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad