Type Here to Get Search Results !

Bottom Ad

ചെർക്കളയിലെ സദാചാര ഗുണ്ടാക്രമണം; എസ്എഫ്ഐ നേതാവിനെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍ (www.evisionnews.in):ചെർക്കളയിൽ സഹപാഠികളായ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഐസ്‌ക്രീം കഴിച്ചു കൊണ്ടിരുന്ന ബി.എഡ്. വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ കുമ്പള ബാഡൂരിലെ എം.എ. പൃഥ്വിരാജിനെ (24) അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെര്‍ക്കളയിലെ സി.എച്ച്. അബ്ദുല്‍ ലത്തീഫ് എന്ന ചില്ലറ ലത്തീഫിനെയാണ് വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്ത് അറസ്റ്റുചെയ്തത്. 

ചെര്‍ക്കള സൈനബ് മെമ്മോറിയല്‍ ബി.എഡ്. കോളേജിലെ ഒന്നാംവര്‍ഷ കൊമേര്‍സ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമാണ് എം.എ. പൃഥ്വിരാജ് . 21ന് വൈകിട്ട് ചെര്‍ക്കള ടൗണിലെ കൂള്‍ബാറില്‍ വെച്ചാണ് പൃഥ്വിരാജിനെ പത്തോളംപേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായായിരുന്നു സഹപാഠികളെയും കൂട്ടി പൃഥ്വിരാജ് ഐസ്‌ക്രീം പാര്‍ലറിലെത്തിയത്. കടയിലെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ഇതില്‍ ആറുപേരെ വ്യക്തമായതായി പൊലീസ് പറഞ്ഞു. മറ്റുപ്രതികളായ മുള്ളു ഹാരിസ്, ജെപ്പൂ എന്ന ജാഫർ,ഫൈസൽ ,അക്തർ എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നുണ്ടെന്ന് സി ഐ പറഞ്ഞു.




keywords:kasaragod-cherkala-sfi-leader-case-arrest

Post a Comment

0 Comments

Top Post Ad

Below Post Ad