Type Here to Get Search Results !

Bottom Ad

ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്: പ്രതികളെ വീണ്ടും കാസര്‍കോട്ടെത്തിച്ചു; സെയ്ഫിനെതിരെ മുംബൈയിലും കേസ്


കാസര്‍കോട് (www.evisionnews.in): അമേരിക്കന്‍ പൗരന്മാരുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ രണ്ട് പ്രതികളെ മുംബൈയിലെ തെളിവെടുപ്പിന് ശേഷം വീണ്ടും കാസര്‍കോട്ടെത്തിച്ചു. 

മുംബൈ ദത്ത നഗര്‍ റോബെ ചിത്ത ക്യാമ്പിലെ സെയ്ഫ് അലിബാഗ് (29), ഉപ്പള കുത്തങ്കേരിയിലെ നിഷാദ് (27) എന്നിവരെയാണ് കാസര്‍കോട് സി.ഐ. സി.എ. അബ്ദുല്‍റഹീമിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്. മുംബൈയില്‍ വെച്ചാണ് ക്രഡിറ്റ് കാര്‍ഡ് നിര്‍മ്മാണം നടന്നതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന അങ്ങോട്ടേക്ക് വ്യാപിപ്പിച്ചത്. തട്ടിപ്പ് സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഘത്തലവനെന്ന് സംശയിക്കുന്ന യു.പി. സ്വദേശിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. 

അതേസമയം സെയ്ഫ് അലിബാഗ് മുംബൈയിലും രണ്ട് തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സി.ഐക്ക് പുറമെ എസ്.ഐ. രത്‌നാകരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജയന്‍, സി.പി.ഒ മാരായ ഗിരീഷ്, ജീവന്‍ദാസ്, ഷിജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ കണ്ണൂര്‍ ചെറുകുന്നിലെ കെ.വി. ബഷീര്‍ (31), കെ.വി. അബ്ദുല്‍റഹ്മാന്‍ (30), തളങ്കര കടവത്ത് താമസിക്കുന്ന ചെട്ടുംകുഴി ഹിദായത്ത് നഗറിലെ മുഹമ്മദ് നജീബ് (24), മുളിയാര്‍ മൂലടുക്കയിലെ എ.എം. മുഹമ്മദ് റിയാസ് (22), അബ്ദുല്‍റൗഫ് ബാസിത്ത് അലിയെന്ന ബാസി (20) എന്നിവര്‍ റിമാണ്ടിലാണ്

Post a Comment

0 Comments

Top Post Ad

Below Post Ad