അവധി ദിവസമായ തിങ്കളാഴ്ച പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. മുഹമ്മദും, മറ്റുമക്കളായ അദ്‌നാനും, ഫാത്വിമയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുളിക്കുന്നതിനിടെ അസീസും ഹാഷിമും മുങ്ങിത്താഴുകയായിരുന്നു. മുഹമ്മദും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പുറത്തെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മുഹമ്മദിന്റെ സഹോദരിയുടെ മകനാണ് മരിച്ച ഹാഷിം. മുള്ളേരിയ ജി വി എച്ച് എസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ് റാബിയ. സഹോദരങ്ങള്‍: മുഹമ്മദ് അമീന്‍, അനസ്, അന്‍വര്‍, ആദില്‍, അംന ഫാത്വിമ. അസീസ് ടി ഐ എച്ച് എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.


Post a Comment
0 Comments