കാസര്‍കോട് (www.evisionnews.in): വീട്ടില്‍ അതിക്രമിച്ച് കയറി 61കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആലംപാടി റോഡില്‍ പടിഞ്ഞാര്‍ മൂല അറഫാ ക്വാര്‍ട്ടേഴ്‌സിലെ അസ്മ മന്‍സിലില്‍ അഹമ്മദ് ബഫനെ(39)യാണ് സി.ഐ. സി.എ അബ്ദുല്‍ റഹിം അറസ്റ്റ് ചെയ്തത്.
വിദ്യാനഗര്‍ ചാലയില്‍ താമസിക്കുന്ന മുഹമ്മദ് യൂസഫ് മൊയ്തീനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. യൂസഫ് മൊയ്തീന്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. 26ന് രാത്രി 10 മണിയോടെ വീട്ടില്‍ അതിക്രമിച്ച് കയറി വാക്കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. രക്തം കലര്‍ന്ന കീറിയ ബനിയനും വാക്കത്തിയും വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തി. സി.ഐ.ക്ക് പുറമെ എസ്.ഐ. രത്‌നാകരനും സിവില്‍ പൊലീസ് ഓഫീസര്‍ സിജിത്തും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment
0 Comments