കാസര്‍കോട് (www.evisionnews.in): ഭക്ഷണപൊതിയിൽ 380 ഗ്രാം കഞ്ചാവ് ഗള്‍ഫിലേക്ക് അയക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.ഗൾഫിലേക്ക് പോകുന്ന ചൗക്കി സ്വദേശിയുടെ കയ്യിലാണ് കഞ്ചാവാടങ്ങിയ ഭക്ഷ്യ പൊതി ഏല്പിച്ചത്. ഉപ്പള മണിമുണ്ടയിലെ ഭായിജാന്‍ എന്ന അന്‍വര്‍അഹമദ്(56), ബപ്പായിതൊട്ടിയിലെ മുഹമ്മദ് അഷ്‌റഫ്(29) എന്നിവരാണ് അറസ്റ്റിലായത്. കുമ്പളയില്‍ മൊബൈല്‍ കട നടത്തുന്ന ചൗക്കി സ്വദേശിയുടെ കയ്യിലാണ് മുഹമ്മദ് അഷ്‌റഫ് ഭക്ഷണപ്പൊതി നല്‍കിയത്. വീട്ടില്‍ കൊണ്ടുപോയി ബാഗില്‍ എടുത്തുവെക്കുന്നതിനിടയില്‍ സംശയം തോന്നി അഴിച്ചുനോക്കിയപ്പോഴാണ് റസ്‌ക്കിനടിയില്‍ 42 സിഗരറ്റ് പാക്കറ്റുകള്‍ കണ്ടത്. ഇതിനകത്ത് നിന്നും സിഗരറ്റുകള്‍ മാറ്റി കഞ്ചാവ് നിറച്ച നിലയിലായിരുന്നു. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. ആദ്യം മുഹമ്മദ് അഷ്‌റഫിനെയാണ് പൊലീസ് പിടികൂടിയത്.തുടർന്നാണ് ഭായിജാനെ വലയിലാക്കിയത്.
keywords:kasaragod-ganja-gulf-arrest

Post a Comment
0 Comments