Type Here to Get Search Results !

Bottom Ad

സജ്ജീകരണങ്ങളൊക്ക റെഡി: ലൈസന്‍സില്ലാത്തതിനാല്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം വൈകുന്നു


കാഞ്ഞങ്ങാട് (www.evisionnews.in): ജില്ലാ ആശുപത്രിയിലുള്ള ബ്ലഡ് ബാങ്ക് വിപുലീകരണത്തിന്റെ ഭാഗമായി രക്തത്തിലെ ഘടകങ്ങള്‍ വേര്‍തിരിക്കുന്ന ഉപകരണങ്ങള്‍ സ്ഥാപിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ലൈസന്‍സ് ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയില്ല. കെസാറ്റ്‌സ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മൂന്നു വര്‍ഷം മുമ്പാണ് ബ്ലഡ് ബാങ്ക് വിപുലീകരണത്തിന് തുക അനുവദിച്ചത്. ഇതിന്റെ ഭാഗമായി 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് വിപുലീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന കെഎംഎസ്‌സിഎല്‍ ഉപകരണങ്ങളും സ്ഥാപിച്ചു. ഒരു വര്‍ഷം മുമ്പ് അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ആവശ്യമായ ജനറേറ്ററും സ്ഥാപിച്ചു. മൂന്നു വര്‍ഷം മുമ്പു തന്നെ ജീവനക്കാര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായിരുന്നു. എല്ലാ സജ്ജീകരണങ്ങളും മുറപോലെ നടന്നിട്ടും ലൈസന്‍സ് ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. 

താല്‍ക്കാലികമായ ലൈസന്‍സെങ്കിലും ലഭിച്ചാല്‍ മാത്രമേ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയൂ. അതിനിടെ ഇവിടെ സ്ഥാപിച്ച ഉപകരണങ്ങളുടെ കാലാവധിയും കഴിയാറായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഏറെ പ്രയോജനം ഉണ്ടാവുമെന്ന് കരുതി ആരംഭിച്ച വിവിധ ടെസ്റ്റുകള്‍ക്കുള്ള സംവിധാനങ്ങളെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകണമെന്നാണ് പൊതുവെയുള്ള പരാതി. 

Post a Comment

0 Comments

Top Post Ad

Below Post Ad