മുന്നാട്:(www.evisionnews.in) മുന്നാട് പീപ്പിൾസ് കോളേജിലെ നാഷണൽ സർവീസ് സ്കീം, കാഞ്ഞങ്ങാട് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് നടത്തി. കാസർകോട് കോ- ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റി ഡയറക്ടർ എ.വിജയൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ വെച്ച് 13 അധ്യാപകർ ഉൾപെടെ 67 പേർ രക്തദാനം നടത്തി .ഒന്നര മാസത്തിനിടെ കോളേജിൽ നടത്തുന്ന രണ്ടാമത്തെ ക്യാമ്പാണിത് .ഈ അധ്യയന വ ർ ഷം 130 പേർ രക്തദാനം നടത്തി. ക്യാമ്പിന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ സുരേന്ദ്രൻ ബേത്തൂർപാറ, സി.സുധ , സ്റ്റാഫ് സെക്രട്ടറി സനൽലാൽ, വളണ്ടിയർ സെക്രട്ടറിമാരായ അഖില, അർജുൻ, മൃദുല എന്നിവർ നേതൃത്വം നൽകി . കാഞ്ഞങ്ങാട് മെഡിക്കൽ ഓഫീസർ ഡോക്ടർ ഒസ് വിൻ, ബ്ലഡ് ബാങ്ക് ഇൻചാർജ് അജിത് കോളേജ് എ ഒ സുരേഷ് പയ്യങ്ങാനം എന്നിവർ സംബന്ധിച്ചു.
keywords-munnad college-blood camp-nss

Post a Comment
0 Comments