Type Here to Get Search Results !

Bottom Ad

ഷൂട്ടിംഗിനിടെ തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി


ബംഗളൂരു (www.evisionnews.in): സിനിമയുടെ ചിത്രീകരണത്തിനിടെ തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തടാകത്തിന്റെ മധ്യഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ രണ്ടാമത്തെയാള്‍ക്കായുള്ള തിരച്ചിലും തുടരുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 30 പേരടങ്ങിയ സംഘമാണ് തിരച്ചില്‍ നടത്തുന്നത്.

തിങ്കളാഴ്ച മാസ്തി ഗുഡി എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെയാണു ദാരുണമായ സംഭവം ഉണ്ടായത്. ചിത്രീകരണത്തിനിടെ നൂറടി ഉയരത്തില്‍ ഹെലികോപ്റ്ററില്‍നിന്നു ചാടിയ രണ്ടു നടന്മാരെ തടാകത്തില്‍ കാണാതാവുകയായിരുന്നു. വില്ലന്‍, സഹനടന്‍ വേഷങ്ങളില്‍ ശ്രദ്ധേയരായ അനില്‍, ഉദയ് എന്നിവരാണു മുങ്ങിത്താഴ്ന്നത്. ഇവര്‍ക്കു മുമ്പേ ചാടിയ നായകന്‍ ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad