കൊച്ചി (www.evisionnews.in): വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തളളിയിരുന്നു. എറണാകുളം ജില്ലാക്കോടതിയിലും ഹൈക്കോടതിയും സര്‍ക്കാര്‍ സക്കീര്‍ ഹുസൈന്റെ ജാമ്യത്തെ എതിര്‍ത്തിരുന്നു.
വി.എ സക്കീര്‍ ഹുസൈന്‍ ഇപ്പോള്‍ ഒളിവിലാണ്. വെണ്ണലയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സക്കീറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീര്‍ ഹുസൈനെ സിപിഐഎം മാറ്റിയിരുന്നു. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീമിനെ സിപിഎം നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കരീമിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരിക്കും സക്കീറിനെതിരെയുളള തുടര്‍നടപടികള്‍.
keywords:kerala-kochi-reject-bail-application-sakirhussain

Post a Comment
0 Comments