തിരുവനന്തപുരം (www.evisionnews.in): കൈയില്‍ മഷി അടയാളപ്പെടുത്താനും ബാങ്കുകളില്‍ മഷി എത്തിക്കാനുമെടുക്കുന്ന സമയംകൊണ്ട് രാജ്യത്തെ എടിഎമ്മുകളില്‍ കുറച്ച് രൂപ നിറക്കുകയാണ് വേണ്ടതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പണം പിന്‍വലിക്കുന്നവരുടെ കൈയില്‍ മഷി രേഖപ്പെടുത്താനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വലിയ അബദ്ധമാണെന്നും അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് സർക്കാർ വീഴുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ജനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സമാശ്വാസം നല്‍കണമെന്നല്ല കേന്ദ്രം ചിന്തിക്കുന്നത്. എങ്ങനെ കൂടുതല്‍ കഷ്ടങ്ങളിലേക്ക് ജനത്തെ കൊണ്ടുപോകാമെന്നാണ് കേന്ദ്രത്തിന്റെ ചിന്ത. ബാങ്കുകളിലും എടിഎമ്മുകളിലും കള്ളപ്പണക്കാര്‍ നല്‍കിയ പണവുമായിട്ടാണ് സാധാരണക്കാര്‍ ക്യു നില്‍ക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ ധാരണ.
ഇക്കാര്യത്തില്‍ ആദ്യം മനസിലാക്കേണ്ടത് കള്ളപ്പണം ആരും പണമായിട്ട് സൂക്ഷിക്കില്ല എന്ന കാര്യമാണ്. ആദ്യത്തെ കുറച്ചുനാള്‍ കഴിഞ്ഞ് സ്വര്‍ണവും മറ്റ് ആസ്തികളുമായി കള്ളപ്പണം മാറും. ഇന്ത്യയിലെ ഇന്നുവരെയുളള എല്ലാ ഇന്‍കം ടാക്‌സ് റെയ്ഡുകളിലും മനസിലായിട്ടുളള കാര്യമാണിത്. മൊത്തം കള്ളപ്പണത്തിന്റെ അഞ്ചുശതമാനം മാത്രമാണ് ഇന്ത്യയില്‍ നോട്ടായി പിടിക്കപ്പെടുന്നത്. ഇതാണ് രാജ്യത്ത് പണമായി സൂക്ഷിക്കുന്ന കള്ളപ്പണത്തിന്റെ വലുപ്പം എന്നു പറയുന്നത്. അഥവാ കള്ളപ്പണം വിതരണം ചെയ്താലും കുറഞ്ഞ തുക മാത്രമെ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത് ഇത്തരത്തില്‍ മാറിയെടുക്കാന്‍ കഴിയു

Post a Comment
0 Comments