ന്യൂദല്‍ഹി (www.evisionnews.in): മോദി സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ കള്ളപ്പണക്കേസ് പ്രതി ഗൗതം അദാനി സര്‍ക്കാരിന്റെ കള്ളപ്പണവേട്ടയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ്. ദേശസുരക്ഷയും രാഷ്ട്ര നിര്‍മാണവും ഉറപ്പു വരുത്താന്‍ കള്ളപ്പണത്തിനെതിരായ പോരാട്ടം അനിവാര്യമാണ്. നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദാനി ട്വീറ്റ് ചെയ്തു.
വൈദ്യുതോത്പാദനത്തിനും വിനിമയത്തിനുമുള്ള യന്ത്രസാമഗ്രികള്‍ വാങ്ങാനെന്ന പേരില്‍ 8000 കോടി രൂപ കൊണ്ടു പോകുകയും അതില്‍ 5000 കോടി മുക്കിയെന്നുമാണ് അദാനിക്കെതിരെയുള്ള കേസ്. കണക്കുകളില്‍ അദാനി കൃത്രിമം നടത്തിയതായി റവന്യൂ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയിരുന്നത്.


Post a Comment
0 Comments