കാസര്‍കോട് (www.evisionnews.in): ബസില്‍ നിന്ന് തെറിച്ചുവീണ് മറ്റൊരു ബസിലെ ക്ലീനര്‍ക്ക് പരിക്കേറ്റു. അഡൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനര്‍ അഡൂര്‍ കൊട്ടിയാടിയിലെ കൃഷ്ണനാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച വൈകിട്ട് സുഹൃത്തിനൊപ്പം മധൂരിലേക്ക് പോകുന്നതിനിടെ ബസില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ ടയര്‍ കയറി നാല് വിരലുകള്‍ ചതഞ്ഞു. സ്വകാര്യാസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയ ശേഷം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.
keywords:kasaragod-bus-accident-injury

Post a Comment
0 Comments