Type Here to Get Search Results !

Bottom Ad

മിനിലോറിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്ക് തടവും പിഴയും


കാഞ്ഞങ്ങാട് (www.evisionnews.in): മിനിലോറിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്ക് തടവും പിഴയും കോടതി പിരിയുംവരെ ശിക്ഷ വിധിച്ചു. ഇതിന് പുറമെ പരിക്കേറ്റ ബൈക്കുകാരന് അയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവായി. നീലേശ്വരത്തെ മാധവപൈയുടെ മകന്‍ സതീഷ് പൈയെ (39) യാണ് കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. കഴിഞ്ഞ മെയ് 25ന് ഉച്ചക്ക് നീലേശ്വരം പേരോല്‍ കുഞ്ഞിപ്പുളിക്കാലിലാണ് അപകടം. കെ.എല്‍ 13 എ.സി 606 നമ്പര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കണ്ണൂര്‍ ചാലക്കാട് നാരായണന്റെ മകന്‍ സി.പി വിജയകുമാറിനെ കെ.എല്‍ 58 ഡി 8087 നമ്പര്‍ മിനിലോറി ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് നഷ്ടപരിപാരം നല്‍കാന്‍ കോടതി വിധിയുണ്ടായത്.


keywords:kasaragod-kanhangad-accident-case-court-order

Post a Comment

0 Comments

Top Post Ad

Below Post Ad