Type Here to Get Search Results !

Bottom Ad

2000 ത്തിന്റെ വ്യാജന്‍; നോട്ടുകളും ഫോട്ടോകോപ്പി യന്ത്രങ്ങളും പിടികൂടി


ഹൈദരാബാദ്:(www.evisionnews.in) പുതിയ നോട്ടുകള്‍ കൈയിലിരുന്ന് പരിചയപ്പെട്ടുവരുന്നതേയുള്ളൂ, അതിനിടയ്ക്ക് വ്യാജനും എത്തിത്തുടങ്ങി! രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വ്യാജനോട്ടുകള്‍ വ്യാപകമായി പിടികൂടിവരുന്നു. ഏറ്റവും പുതിയ വാര്‍ത്ത ഹൈദരാബാദില്‍ നിന്നാണ്. 2000 രൂപ ഉള്‍പ്പെടെയുള്ള നോട്ടുകളുടെ വ്യാജനുമായി ആറുപേരെയാണ് അവിടെ അറസ്റ്റ് ചെയ്തത്. രങ്കാറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തില്‍ നിന്ന് അരലക്ഷം രൂപയുടെ വ്യാജനോട്ടുകളും ഫോട്ടോകോപ്പി യന്ത്രങ്ങളും പ്രിന്ററുകളും പോലീസിലെ പ്രത്യേക സംഘം പിടികൂടി. ആറു പേരെ അറസ്റ്റ് ചെയ്യുകയും രണ്ടുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നതായും പോലീസ് കമ്മിഷണര്‍ മഹേഷ് എം. ഭാഗവത് അറിയിച്ചു.ജമാല്‍പുര്‍ സായിനാഥ്, ജി അഞ്ജയ്യ, എസ് രമേഷ്, സി.സത്യനാരായണ, കെ ശ്രീധര്‍ ഗൗഡ, എ വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കല്യാണ്‍, ശ്രീകാന്ത് എന്നിവരാണ് പിടിയിലാകാനുള്ളത്.

10,20,50,100,2000 രൂപകളുടെ വ്യാജനോട്ടുകളാണ് സംഘം നിര്‍മിച്ചത്. ആദ്യം ചെറിയ നോട്ടുകള്‍ ഇവര്‍ ചെലവഴിച്ചു. 2000 നോട്ടുകള്‍ അല്‍പം വ്യാപകമാകാന്‍ ഇവര്‍ കാത്തിരിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. പുതിയ നോട്ടുകള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം കളര്‍ ഫോട്ടോകോപ്പിയിലൂടെ വ്യാജനിറക്കാന്‍ സംഘത്തിനു സാധിച്ചു. അറസ്റ്റ് ചെയ്ത രമേഷ് എന്നയാളുടെ വീട് പരിശോധിച്ചാണ് നോട്ടുകള്‍ പിടികൂടിയത്. പിന്നാലെ മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് 

ഭാഗവത് വിശദീകരിച്ചു. 2000 (105 നോട്ട്), 100 (102 നോട്ട്), 50 (105 നോട്ട്),20 (117 നോട്ട്), 10 (102 നോട്ട്) എന്നിങ്ങനെ 2,22,310 രൂപയുടെ വ്യാജ നോട്ടുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad