തൃക്കരിപ്പൂര്‍ :(www.evisionnews.in) കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ആപത്ഘട്ടത്തില്‍ കൈത്താങ്ങാവുന്നവരാണ് യഥാര്‍ത്ഥ വിദ്യാര്‍ത്ഥി സംഘടനയുടെ ധര്‍മ്മം പാലിക്കുന്നവരെന്ന് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തി തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റി. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയുടെ സഹോദരന് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തരമായി കണ്ണിലെ ശാസ്ത്രക്രിയക്ക് വിധേയനാകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭീമമായ സംഖ്യ കണ്ടെത്താന്‍ പ്രയാസമായിരുന്നു. ഇതറിഞ്ഞ വിദ്യാര്‍ത്ഥികള്‍ മുന്‍കൈ എടുത്തുകൊണ്ട് ധനശേഖരണത്തിനിറങ്ങുകയും 3 മണിക്കൂര്‍ കൊണ്ട് കാല്‍ലക്ഷം രൂപ സ്വരൂപിക്കുകയും ചെയ്തു. ബീരിച്ചേരി ജുമാ മസ്ജിദില്‍ നിന്ന് ബക്കറ്റ് പിരിവും, കുട്ടികള്‍ വിനോദ യാത്രക്കായി മാറ്റിവെച്ച പണവും കൂട്ടി വെച്ചാണ് ഇത്രയും രൂപ സ്വരൂപിച്ചത്.
സ്‌കൂള്‍ ഓഫീസിന് സമീപത്ത് വെച്ച് നടന്ന ചടങ്ങില്‍ യൂണിറ്റ് എം.എസ്.എഫ് പ്രസിഡന്റ് എം.ടി.പി അഫ്രീദ്, ജനറല്‍ സെക്രട്ടറി പി.മുഹമ്മദ് നിബ്രാസ് എന്നിവര്‍ തുക പ്രധാന അധ്യാപകന്‍ ഗംഗാധരന്‍ വെള്ളൂരിനു കൈമാറി. എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. അധ്യാപകരായ അശോകന്‍, പത്മനാഭന്‍, എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് അസ്ഹരുദ്ദീന്‍ മണിയനോടി, യൂണിറ്റ് ഭാരവാഹികളായ വി.പി.പി സുന്‍സുനു, വി.പി.എം റയീസ്, എം.ടി.പി ഫഹദ്, എം.പി സാലിഹ് തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രധാന അധ്യാപകന്‍ ഗംഗാധരന്‍ വെള്ളൂര്‍ സ്വാഗതം പറഞ്ഞു. ചടങ്ങിനു ശേഷം സ്‌കൂള്‍ അധികൃതര്‍ തുക വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് കൈമാറി.
തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റിയാണ് കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് വേണ്ടി മൂന്ന് മണിക്കൂര്‍ക്കൊണ്ട് കാല്‍ലക്ഷം രൂപ സ്വരൂപിച്ചത്

Post a Comment
0 Comments