തിരുവനന്തപുരം (www.evisionnews.in): ബന്ധുനിയമന വിവാദം സര്‍ക്കാര്‍ ഗൗരവമായി അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. ഒരു സ്വകാര്യ കണ്ണാശുപത്രിയുടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു മടങ്ങവെയായിരുന്നു വി.എസിന്റെ പ്രതികരണം.
ബന്ധു നിയമന വിവാദത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ വി.എസിന്റെ മറുപടി ഇങ്ങനെ..
'ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കണം.'ഈ വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചോ എന്ന ചോദ്യത്തോട് 'സംശയമില്ല' എന്ന ഒറ്റവാക്കില്‍ വി.എസ് മറുപടി ഒതുക്കി.

Post a Comment
0 Comments