Type Here to Get Search Results !

Bottom Ad

ബേക്കലിലെ ബൈത്തുറഹ്മ സമുച്ചയം 11ന് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

ബേക്കല്‍ (www.evisionnews.in): ബൈത്തുറഹ്മ പദ്ധതിയുടെ ഭാഗമായി ബേക്കല്‍ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബേക്കലില്‍ വീടില്ലാത്ത ആറു കുടുംബങ്ങള്‍ക്ക് വ്യവസായി ബേക്കല്‍ മുഹമ്മദ് സാലിഹ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനം 11നു വൈകിട്ട് 3.30നു നടക്കും. ബേക്കല്‍ ജംക്ഷനില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി താക്കോല്‍ദാനം നിര്‍വഹിക്കും. ബേക്കല്‍ സ്റ്റേഡിയത്തിനടുത്ത് പഞ്ചായത്ത് റോഡിനു സമീപമാണ് ബൈത്തുറഹ്മകള്‍ നിര്‍മിച്ചിരിക്കുന്നത്.

പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ബൈത്തുറഹ്മ കുറ്റിയടിക്കല്‍ കര്‍മവും ഖത്തര്‍ ഉദുമ കെ.എം.സി.സി മണ്ഡലം ചെമ്പരിക്കയില്‍ പൂര്‍ത്തീകരിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ദാനവും ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുമെന്ന് ബൈത്തുറഹ്മ പദ്ധതി ചെയര്‍മാന്‍ ബേക്കല്‍ മുഹമ്മദ് സാലിഹ് ഹാജി, ജനറല്‍ കണ്‍വീനര്‍ കെ.ഇ.എ.ബക്കര്‍, പള്ളിക്കര മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍, ഹീന മുഹമ്മദ് കുഞ്ഞി, ടി.എം അബ്ദുല്‍സലാം, ബഷീര്‍ ബാപ്പു ഹാജി, ഹംസ ഷെയ്ഖ് അറിയിച്ചു.







Post a Comment

0 Comments

Top Post Ad

Below Post Ad