Type Here to Get Search Results !

Bottom Ad

മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് പാര്‍ട്ടി തീരുമാനപ്രകാരം: വിശദീകരണവുമായി പി.കെ ശ്രീമതി



കണ്ണൂര്‍ (www.evisionnews.in): മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പേഴ്സണല്‍ സ്റ്റാഫില്‍ മരുമകളെ ഉള്‍പ്പെടുത്തിയ വിവാദത്തില്‍ വിശദീകരണവുമായി പി.കെ ശ്രീമതി. തന്റെ മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്നാണ് പി.കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്.

മന്ത്രിഭവനത്തില്‍ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാര്‍ക്കു നിശ്ചയിക്കാം എന്നായിരുന്നു പാര്‍ട്ടി തീരുമാനം. ഇതുപ്രകാരം അനുവാദം വാങ്ങിയശേഷമാണ് മകന്റെ ഭാര്യയെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം മകന്റെ ഭാര്യയെ അപ്ഗ്രേഡ് ചെയ്ത നടപടി ശരിയായിരുന്നില്ല എന്നൊരു കുറ്റസമ്മതവും പി.കെ ശ്രീമതി നടത്തുന്നുണ്ട്. 'ബിരുദധാരികളായവരേയെല്ലാം അപ്ഗ്രേഡ് ചെയാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ സ്റ്റാഫിലുളളവരേയും അപ്ഗ്രേഡു ചെയ്തു. അതില്‍ എന്റെ മകന്റെ ഭാര്യയെ ചേര്‍ത്തത് ശരിയായ നടപടിയായിരുന്നില്ല. 'പി.കെ ശ്രീമതി കുറിക്കുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad