കൊച്ചി (www.evisionnews.in): വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ബന്ധുക്കളെ അനധികൃതമായി വ്യവസായ വകുപ്പിലെ വിവിധ തസ്തികകളില്‍ നിയമിക്കാന്‍ നീക്കം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ ബന്ധുനിയമനത്തെ പരിഹസിച്ച് നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിമാരുടെയും നേതാക്കന്മാരുടെയും മക്കളെന്താ പി.എസ്.സി പരീക്ഷ എഴുതാത്തത് എന്ന സംശയമുന്നയിച്ചാണ് ജോയ് മാത്യുവിന്റെ പരിഹാസം. ജയിക്കില്ല എന്നതുകൊണ്ടോ അതോ സര്‍ക്കാര്‍ ജോലി വേണ്ടെന്നു വെച്ചിട്ടോ? എന്നും ജോയ് മാത്യു ചോദിക്കുന്നു.
കെ.എസ്.ഐ.ഇയുടെ തലപ്പത്ത് വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ സഹോദരിയുടെ പുത്രനും പി.കെ ശ്രീമതി എംപിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ നിയമിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന്അ ദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കും ചെയ്തിരുന്നു.

Post a Comment
0 Comments