Type Here to Get Search Results !

Bottom Ad

ഇന്ത്യയില്‍ തുടരണമെങ്കില്‍ മുസ്ലീങ്ങള്‍ പ്രവാചകനെ വിട്ട് ശ്രീരാമനെ പിന്തുടരണം: വി.എച്ച്.പി നേതാവ്


ന്യൂദല്‍ഹി (www.evision.in): മുസ്ലീങ്ങള്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ അവരെ സംരക്ഷിക്കാമെന്ന വാഗ്ദാനവുമായി മുതിര്‍ന്ന വി.എച്ച്.പി നേതാവ്. വി.എച്ച്.പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജെയ്നാണ് ഇത്തരമൊരു വാഗ്ദാനവുമായി രംഗത്തുവന്നത്.ഹിന്ദു ജയഘോഷ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം കൊല്ലുന്ന ഹിംസയുടെ വ്യാപാരികള്‍ എന്നാണ് മുസ്ലീങ്ങളെ ജെയ്ന്‍ വിശേഷിപ്പിച്ചത്.
മുസ്ലീങ്ങള്‍ക്കിടയില്‍ ഒട്ടേറെ ഗ്രൂപ്പുകളുണ്ട്. അവര്‍ പരസ്പരം വെറുക്കുന്നു. സുന്നികള്‍ ഷിയാക്കളെ കൊല്ലുന്നു, ഷിയാക്കള്‍ സുന്നികളെ കൊല്ലുന്നു. മുസ്ലീം രാഷ്ട്രങ്ങളില്‍ യാതൊരു സമാധാനവുമില്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അവര്‍ ഈ രാജ്യത്തെയുംസമാധാനം തകര്‍ക്കുകയാണ്. സുരേന്ദ്ര ജെയ്ന്‍ പറയുന്നു. ഇന്ത്യയില്‍ തുടരണമെന്നുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ പ്രവാചകനായ മുഹമ്മദിന്റെയല്ല ശ്രീരാമന്റെ പാത പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

keywords:newdelhi-muslim-hindu-cast-changing-vhp-speech

Post a Comment

0 Comments

Top Post Ad

Below Post Ad