Type Here to Get Search Results !

Bottom Ad

4 കോടി ചിലവിട്ട പദ്ധതി പൂർത്തീകരിക്കണം; ബാവിക്കര തടയണ മാറ്റിയാല്‍ സമരം -കര്‍മസമിതി

ബോവിക്കാനം (www.evisionnews.in): ബാവിക്കര റഗുലേറ്റര്‍ നിര്‍ദിഷ്ട സ്ഥലത്തുനിന്ന് മാറ്റിയാല്‍ പ്രക്ഷോഭം തുടങ്ങാന്‍ ബാവിക്കര റഗുലേറ്റര്‍ കര്‍മസമിതി യോഗം തീരുമാനിച്ചു. ബാവിക്കര സ്ഥിരം തടയണയ്ക്ക് പുതിയ ഡിസൈന്‍ തയ്യാറാക്കുന്നതിന് വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ആലൂരിലെ പദ്ധതിപ്രദേശം സന്ദര്‍ശിച്ചതിനു പിന്നാലെയാണ് കര്‍മസമിതിയുടെ തീരുമാനം. 40 ശതമാനം പണി നടന്ന തടയണയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമം ഉണ്ടാവണം.വിദഗ്ധ സംഘത്തിന്റെ തീരുമാനം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നാലുകോടി രൂപ ചെലവഴിച്ച്പാതിയിലാക്കിയ തടയണ ഉപേക്ഷിച്ച്പുതിയ പദ്ധതിക്ക് ശുപാര്‍ശ നല്കിയാല്‍ ഉപ്പുവെള്ളം പ്രതിരോധിക്കുന്നതിനുള്ള താത്കാലിക തടയണ നിര്‍മാണം തടയുന്നതുള്‍പ്പെടെയുള്ള സമരപരിപാടിക്ക് നേതൃത്വം നല്കുമെന്ന് കര്‍മസമിതി അറിയിച്ചു.

ചെയര്‍മാന്‍ ഇ.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ മുനമ്പം, വാസു ചട്ടഞ്ചാല്‍, എം.ബാലഗോപാലന്‍, ബഷീര്‍ മുനമ്പം, അബ്ദുല്ല ആലൂര്‍, ബാലകൃഷ്ണന്‍ കരിച്ചേരി, വിനു പന്നിക്കല്‍, എ.പവിത്രന്‍, ഗംഗാധരന്‍ കോലാംകുന്ന്, ഗംഗാധരന്‍ കൊമ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad