Type Here to Get Search Results !

Bottom Ad

ഏഴ് കുട്ടികളെ പീഡിപ്പിച്ച കേസില്‍ ചാലയിലെ വ്യാപാരി അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in) : ഏഴ് കുട്ടികളെ പീഡിപ്പിച്ച കേസില്‍ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ ചാലയിലെ മുഹമ്മദിനെ(56)യാണ് പോലീസ് അറസ്റ്റു ചെയതത്.

സെപ്തംബറിലാണ് സംഭവം. മിഠായി വാങ്ങാന്‍ പെട്ടിക്കടയിലെത്തിയ കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. ചാല അംഗന്‍വാടിയില്‍ ഏതാനും ദിവസം മുമ്പ് കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ക്ലാസ് നടത്തിയിരുന്നു. ഐ.സി.ഡി.എസിന്റെ നേതൃത്വത്തിലുള്ള കുമാരി ക്ലബ്ബിന്റെ ക്ലാസിലാണ് കുട്ടികള്‍ തങ്ങള്‍ക്കുള്ള അനുഭവങ്ങള്‍ എഴുതി പരാതിപ്പെട്ടിയില്‍ നിക്ഷേപിച്ചത്. ഏഴ് കുട്ടികള്‍ പെട്ടിക്കടക്കാരനെതിരെ പരാതി എഴുതിയിരുന്നു. പരാതി പിന്നീട് ശിശു വികസന വകുപ്പിന് കൈമാറി. ശിശുവികസന പദ്ധതി ഓഫീസര്‍ ടിന്‍സി രാമകൃഷ്ണ കാസര്‍കോട് എസ്.ഐ. രഞ്ജിത്ത് രവീന്ദ്രന് പരാതി കൈമാറുകയായിരുന്നു.
മിഠായി വാങ്ങാന്‍ കടയിലെത്തിയ കുട്ടികളെ പ്രലോഭിപ്പിച്ച് കടക്കകത്തുവെച്ച് ലൈംഗികച്ചുവയോടെ പെരുമാറിയെന്നാണ് പരാതി. പെട്ടിക്കടക്കാരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ. രഞ്ജിത് രവീന്ദ്രന്‍ പറഞ്ഞു.

Keywords: Rape-attempt-kes-chala-merchent-arrested

Post a Comment

0 Comments

Top Post Ad

Below Post Ad