Type Here to Get Search Results !

Bottom Ad

വര്‍ഗീയതയുടെ വിഷകലയുമായി ശശികല ടീച്ചര്‍: ആറ്റിങ്ങലില്‍ കടലുണ്ടെന്ന പ്രസംഗം ആഘോഷിച്ച് ട്രോളര്‍മാര്‍


കാസര്‍കോട് (www.evisionnews.in): പ്രസംഗങ്ങളിലൂടെ വര്‍ഗീയ വിഷം പടര്‍ത്തിയും വസ്തുതക്ക് നിരക്കാത്ത വിവരങ്ങള്‍ പുറത്തുവിട്ടും ഹിന്ദുത്വവാദികളെ ആവേശംകൊള്ളിക്കുന്ന കെ.പി ശശികല ടീച്ചറുടെ പഴയകാല പ്രസംഗം എടുത്തിട്ട് ട്രോളര്‍മാര്‍ ബി.ജെ.പി നേതാവിനെതിരെ പരിഹാസങ്ങള്‍ ചൊരിയുന്നു. കടല്‍ ഇല്ലാത്ത തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ കടലില്‍ പോകാന്‍ ഹിന്ദുക്കള്‍ക്ക് മതപരമായ വിലക്കുണ്ടെന്നാണ് ശശികലയുടെ കണ്ടുപിടുത്തം. 

ടീച്ചറുടെ പ്രസംഗം ഇങ്ങനെ:
ആറ്റിങ്ങലിലെ കടലില്‍ ക്രിസ്ത്യാനിക്ക് മാത്രമേ പോകാന്‍ പാടുള്ളൂ. നീണ്ടകര പാലത്തിനു തെക്കു വശത്തേക്ക് ഒരൊറ്റ ഹിന്ദു മീന്‍ പിടിക്കാന്‍ ചെല്ലാന്‍ പാടില്ല. സംശയം ഉള്ളവര്‍ക്ക് അവിടെ ചെന്ന് നോക്കിയാല്‍ സത്യം ബോധ്യപ്പെടും. ഒരു ഹിന്ദുവാണ് അവിടെ വള്ളവും വലയുമായി മീന്‍ പിടിക്കാന്‍ ചെന്നതെങ്കില്‍ പിടിച്ചു പള്ളിക്കകത്ത് പൂട്ടിയിടും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് അവിടെ മീന്‍ പിടിക്കാന്‍ പോയ ഹിന്ദുക്കളെ നസ്രാണികള്‍ പള്ളിക്കകത്ത് പൂട്ടിയിട്ടു. പള്ളിയിലെ പാതിരി അതിനു നേതൃത്വം കൊടുത്തു. ഹൈന്ദവസംഘടനകള്‍ ചെന്നാണ് അവരെ മോചിപ്പിച്ചത്.... ഇങ്ങനെ തുടരുന്നു വിഷകലാത്മകമായ ശശികലയുടെ പ്രസംഗം.






Post a Comment

0 Comments

Top Post Ad

Below Post Ad