കണ്ണൂര്‍ (www.evisionnews.in): കൂത്തുപറമ്പില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം വെട്ടേറ്റുമരിച്ചു. തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. കൂത്തുപറമ്പ് പാതിരിയാട്ടെ കള്ളുഷാപ്പ് തൊഴിലാളി കുഴിച്ചാലില്‍ മോഹന (50)നാണ് വെട്ടേറ്റുമരിച്ചത്. ഓമ്‌നിവാനില്‍ മുഖംമൂടി ധരിച്ചെത്തിയ ആര്‍എസ്എസ് സംഘം വാളാങ്കിച്ചാലിലെ കള്ളുഷാപ്പില്‍ കയറി മോഹനനെ വെട്ടിവീഴുത്തുകയായിരുന്നു. ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഒ ടി സുചിത്ര. മക്കള്‍: മിഥുന്‍, സ്‌നേഹ(വിദ്യാര്‍ത്ഥിനി).
കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാലു പഞ്ചായത്തുകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ ആറുവരെ ഹര്‍ത്താല്‍ ആചരിക്കും. പിണറായി, വേങ്ങാട്, ധര്‍മ്മടം, കോട്ടയം എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അഞ്ചുമാസത്തിനിടെ കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് ഗുണ്ടകള്‍ കൊലപ്പെടുത്തിയെന്നും രണ്ടാഴ്ചക്കിടെ ജില്ലയില്‍ നാലുപാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചുവെന്നും സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു.
Keywords: Kannur, news, kuthuparamb-murder-cpm-member-pathiryad


Post a Comment
0 Comments