Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് ബൈക്കും മീന്‍ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു: സുഹൃത്തിന് ഗുരുതരം


കാഞ്ഞങ്ങാട് (www.evisionnews.in): ബൈക്കും മീന്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ കിഴക്കുംകര കുശവന്‍കുന്നിലാണ് അപകടം. പാണത്തൂര്‍ റൂട്ടില്‍ ചെറുപനത്തടി കോലടുക്കത്തെ രതീഷാ (30)ണ് മരിച്ചത്. ബൈക്കിനു പിറകിലുണ്ടായിരുന്ന സുഹൃത്ത് സനേഷിനെ (28) മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞങ്ങാട് ഐശ്യര്യ എന്റര്‍പ്രൈസസില്‍ മരം കടയുന്ന ജോലി ചെയ്തുവരികയായിരുന്നു രതീഷ്. സ്ഥാപനത്തില്‍ പൂജവെപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തി തിരിച്ചു പോകുന്നതിനിടെ മാവുങ്കാല്‍ ഭാഗത്തു നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ പ്രഥമ ശുശ്രൂഷക്ക് ശേഷം മംഗളൂരുവിലേക്ക് കൊണ്ടുപോകുമ്പോള്‍ യാത്രാമധ്യേ മരിക്കുകയായിരുന്നു. നാരായണിയുടെ മകനാണ്. സഹോദരങ്ങള്‍: ഗിരീഷ്, ഹരീഷ്.

Keywords: Kasaragod-news-kanhangad-bike-lorry-accident-died-one-injured

Post a Comment

0 Comments

Top Post Ad

Below Post Ad