ബദിയടുക്ക (www.evisionnews.in): പ്രഭാത സവാരിക്കിടെ കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ പോലീസ് ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക പിലാങ്കട്ടയിലെ പി.വി അമ്പുവിന്റെ മകന്‍ എം അശോകനാ (42)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം.
പ്രഭാത സവാരി നടത്തുന്നതിനിടെ ബദിയടുക്ക അര്‍ത്തിപ്പള്ളയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ജനല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
നേരത്തെ വിദ്യാനഗര്‍ സി.ഐയുടേയും ഡി.വൈ.എസ് പിയുടേയും ഡ്രൈവറായി സേവനം അനുഷ്ടിച്ചിരുന്നു. ഈയിടെയാണ് കാസര്‍കോട് എ.ആര്‍ ക്യാമ്പില്‍ പോലീസ് ഡ്രൈവറായി ചുമതലയേറ്റത്. മാതാവ്: കാര്‍ത്യായനി. ഭാര്യ: മട്ടന്നൂര്‍ സ്വദേശിനി റിംസി. മക്കള്‍: അസ്രീദ്, ദേവു. സഹോദരങ്ങള്‍: ശശികല, വിനോദ് കുമാര്‍, ചന്ദ്രന്‍, മഹേഷ്, അജിത്ത്. ഇവരില്‍ വിനോദ് കുമാര്‍ ഗള്‍ഫിലാണ്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

Post a Comment
0 Comments