Type Here to Get Search Results !

Bottom Ad

കൊല്‍ക്കത്തയില്‍ അറസ്റ്റിലായ പൈവളിഗെ സ്വദേശിയുടെ വിവരങ്ങള്‍ എന്‍.ഐ.എക്ക് കൈമാറി


കാസര്‍കോട് (www.evisionnews.in): അഞ്ചു ദിവസം മുമ്പ് കൊല്‍ക്കത്തയില്‍ തോക്കുമായി അറസ്റ്റിലായ പൈവളിഗെ സ്വദേശിയെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.എക്ക് കൈമാറിയതായി സൂചന. ഉപ്പള പൈവളിഗെ ലാല്‍ബാഗ് സ്വദേശിയും ഉപ്പള ഗുണ്ടാസംഘാംഗവുമായ അബൂബക്കര്‍ സിദ്ദീഖ് എന്ന നൂരിഷ(32) യാണ് കൊല്‍ക്കത്ത തോക്കുമായി അറസ്റ്റിലായത്.

മഞ്ചേശ്വരത്തെ ബാളിഗെ അസീസിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയായിരുന്ന നൂരിഷ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലായിരുന്നു. പിന്നിട് ജാമ്യത്തിലിറങ്ങി. ഒക്ടോബര്‍ മൂന്നിനാണ് നൂരിഷ അറസ്റ്റിലായത്. ഇയാള്‍ക്ക് ഏതെങ്കിലും ദേശവിരുദ്ധ സംഘടനയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. 


Keywords: Kasaragod-news-arrest-nia-paivalige-uppala




Post a Comment

0 Comments

Top Post Ad

Below Post Ad