കോഴിക്കോട് (www.evisionnews.in): ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് ദമ്പതികള്‍ വെന്തുമരിച്ചു. ബൈക്ക് യാത്രികരായ കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് വട്ടോളി മനീഷ നിവാസില്‍ മജീഷ് (29), ഭാര്യ ജിജി (24) എന്നിവരാണ് മരിച്ചത്.
പാലാഴി മെട്രോ ആശുപത്രിക്ക് സമീപം ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. വടകരയില്‍ നിന്ന് മലപ്പുറം രാമപുരത്തെ ജിജിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വന്ന നിറപറ കമ്പനിയുടെ വിതരണ ലോറിയില്‍ മുഖാമുഖം ഇടിക്കുകയായിരുന്നു. ഇടിച്ച ഉടന്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് വട്ടോളി മനീഷ നിവാസില്‍ മണിയുടെ മകനാണ് മജീഷ്. വടകരയില്‍ ചെരിപ്പ് കമ്പനി ജീവനക്കാരനാണ്.
Keywords: Kozikod-news-accident-lorry-bike

Post a Comment
0 Comments