Type Here to Get Search Results !

Bottom Ad

പരവനടുക്കം യുനൈറ്റഡ് ക്ലബ്ബ് മുപ്പതാണ്ട് പിന്നിട്ടു: കളിക്കൂട്ടുകാരുടെ സംഗമം വേറിട്ടതായി


ചെമ്മനാട് (www.evisionnews.in): അഭിനയിച്ചും കഥ പറഞ്ഞും പാട്ടുപാടിയും കളിക്കൂട്ടുകാര്‍ ഒത്തുകൂടി. യുനൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 30-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഒത്തുകൂടല്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ ക്ലബ്ബിന്റെ ആദ്യകാല പ്രവര്‍ത്തകരടക്കം നൂറോളംപേര്‍ പങ്കെടുത്തു. 

കലാകായിക സാംസ്‌കാരിക വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 30 വര്‍ഷമായി പരവനടുക്കം യുനൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തുന്നത്. സംഗമത്തിന്റെ ഭാഗമായി പഴയകാല പ്രവര്‍ത്തകരുടെ അനുഭവ വിവരണം, ക്ലബ്ബ് പ്രവര്‍ത്തകരുടെ കലാ സാംസ്‌കാരിക പരിപാടികള്‍ നടന്നു. 

സി.എം ഹാഷിം അധ്യക്ഷത വഹിച്ചു. എന്‍.എ നാസര്‍, റഫീഖ് മണിയങ്കാനം, സാലി കോളിയാട്, റഹ്മാന്‍ തായത്തൊടി, സി.എല്‍ ഇഖ്ബാല്‍, ബദറുല്‍ മുനീര്‍, എ.ബി ഹമീദ്, മുസ്തഫ മച്ചിനടുക്കം, എം.എച്ച് സാലിക്ക്, ഷഫീക്ക് നസറുല്ല, സി.എം.എസ് ഖലീലുല്ലാഹ്, മുബീന്‍ ഹൈദര്‍, റഹ്മാന്‍ പണത്തൂര്‍, കെ.വി ഹഫീസുല്ലാഹ്, സി.എല്‍ അബ്ദുല്ല, ബേക്കല്‍ ഖാദര്‍, അന്‍വര്‍ ഷംനാട്, അസ്ലം മച്ചിനടുക്കം, കെ. അബൂബക്കര്‍, അബൂബക്കര്‍ മാട്ടില്‍, തഖ്വിയുദ്ദീന്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. മുനവ്വര്‍, ഫഹീം അബ്ദുല്ല, ശഹദത്ത്, തമീം, കെ.വി ഇസാസുല്ലാഹ്, സുഹൈല്‍ ഗാനമാലപിച്ചു. അബ്ദുല്‍ ഹക്കീം, നൗഷാദ് മച്ചിനടുക്കം, നമീം അക്തര്‍, അബ്ദുല്ല, മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ അസീസ്, സനവ്വര്‍, ഫിറോസ്, സമീര്‍ ചെമ്മനാട് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad