Type Here to Get Search Results !

Bottom Ad

യുവമോർച്ച ടോൾ ലംഘന സമരം നടത്തി

ഉദുമ:(www.evisionnews.in) ബേക്കൽ - പള്ളിക്കര മേൽപ്പാലത്തിന്റെ ടോൾ പിരിവ് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട്  യുവമോർച്ച നടത്തുന്ന അനിശ്ചിത കാല സമരത്തിന്റെ ഭാഗമായി ടോൾ ലംഘനത്തിന് വേണ്ടിയുള്ള ആഹ്വാനവുമായി "ടോൾ ലംഘന" സമരം നടത്തി.വർഷങ്ങളായി തുടരുന്ന ടോൾ പിരിവിനെതിരെ യുവമോർച്ച നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്  സമരം നടത്തിയത് .ടോൾ പിരിവിന്റെ പേരിൽ നടക്കുന്ന പകൽകൊള്ളയ്ക്കെതിരായ് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി  മുന്നോട്ട് പോകുമെന്ന് യുവമോർച്ച നേതാക്കൾ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം യുവമോർച്ച സംസ്ഥാന മീഡിയ സെൽ കൺവീനർ വിജയകമാർ റൈ നിർവ്വഹിച്ചു.യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി രാജേഷ് കൈന്താർ അദ്ധ്യക്ഷത വഹിച്ചു.ബി ജെ പി ജില്ല വൈസ് പ്രസിഡന്റ് നഞ്ചിൽ കുഞ്ഞിരാമൻ, ജില്ല മീഡിയ സെൽ കൺവീനർ വൈ കൃഷ്ണദാസ്, ഉദുമ മണ്ഡലം പ്രസിഡന്റ് കെ ടി പുരുഷോത്തമൻ, യുവമോർച്ച ജില്ല പ്രസിഡന്റ് പി.ആർ സുനിൽ, ജനറൽ സെക്രട്ടറി ധന ജ്ഞയൻ മധൂർ, കീർത്തൻ, അഞ്ജു, പ്രമീള,രാധിക, ജയകൃഷ്ണൻ  തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ് പ്രദീപ് എം കൂട്ടക്കനി സ്വാഗതവും പറഞ്ഞു.




keywords-yuvamorcha-tolagainststrike-pallikkara

Post a Comment

0 Comments

Top Post Ad

Below Post Ad