ബേഡകം (www.evisionnews.in): പയസ്വിനി പുഴയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച ഇരുനൂറ് ചാക്കിലേറെ മണല്‍ പോലീസ് പിടികൂടി. ബേഡഡുക്ക അരമനപ്പടിയിലെ പുഴയോരത്തുള്ള കമുകിന്‍ തോട്ടത്തില്‍ ശേഖരിച്ച മണലാണ് പിടികൂടിയത്. പുഴയരികിലേക്ക് വാഹനങ്ങള്‍ക്കു പോകാനുള്ള റോഡില്ലാത്തതിനാല്‍ ഇവിടേക്ക് ചുമന്ന് എത്തിച്ച ശേഷം വാഹനങ്ങളില്‍ കയറ്റി ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് മണല്‍കടത്തുകാരുടെ രീതിയെന്നു പോലീസ് പറഞ്ഞു. പോലീസിനെ കണ്ടു മണലെടുപ്പുകാര്‍ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത മണല്‍ പുഴയില്‍ ഒഴുക്കി.
ബേഡകം എസ്.ഐ ടി.കെ മുകുന്ദന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്.സി.പി.ഒ കെ. രാമകൃഷ്ണന്‍, സി.പി.ഒ എന്‍.എം രമേശന്‍ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ പുഴയില്‍ എടുക്കാനാവശ്യമായ മണലില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തേക്ക് മണലെടുപ്പ് നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുണ്ടക്കൈയില്‍ നിന്ന് ആദൂര്‍ പോലീസും അനധികൃതമായി കടത്താന്‍ ശ്രമിച്ച മണല്‍ച്ചാക്കുകള്‍ പിടികൂടി നശിപ്പിച്ചിരുന്നു.

Post a Comment
0 Comments