Type Here to Get Search Results !

Bottom Ad

കടക്കെണിയില്‍ രക്ഷപ്പെടാന്‍ അടിമുടി പരിഷ്‌കരണം: ദീര്‍ഘദൂര ബസുകളില്‍ ഇനി കണ്ടക്ടര്‍മാറുണ്ടാവില്ല

തിരുവനന്തപുരം (www.evisionnews.in): കടക്കെണിയില്‍ നിന്നു രക്ഷിക്കാന്‍ അടിമുടി പരിഷ്‌ക്കരിക്കണവുമായി കെഎസ്ആര്‍ടിസി. ദീര്‍ഘദൂര ബസുകളില്‍ ഇനി കണ്ടക്ടര്‍മാര്‍ വേണ്ടെന്നും ഡ്രൈവര്‍മാര്‍ തന്നെ ഇനി കണ്ടക്ടറുടെ പണിയെടുക്കട്ടെയെന്നുമാണ് പുതിയ ഉത്തരവ്. എം.ജി രാജമാണിക്യത്തിന്റെതാണ് പുതിയ ഉത്തരവ്. ഡ്രൈവര്‍മാര്‍ കണ്ടക്ടര്‍ ലൈസന്‍സ് കര്‍ശനമായും എടുത്തിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അന്തര്‍ സംസ്ഥാന സര്‍വിസുകളും സൂപ്പര്‍ ക്ലാസ് സര്‍വിസുകളും നടത്തുന്ന ഡ്രൈവര്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരോട് കണ്ടക്ടര്‍ ലൈസന്‍സ് വേഗത്തില്‍ എടുക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനാവശ്യമായ സഹായം ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍മാര്‍ നല്‍കണം. അടുത്ത മാസം അഞ്ചിനകം ലൈസന്‍സ് എടുത്തിരിക്കണം. ലൈസന്‍സ് ലഭിക്കുന്ന മുറക്ക്, ചീഫ് ട്രാഫിക് മാനേജരെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദീര്‍ഘദൂര ബസുകളിലെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷനാണ് നടത്തുന്നത്. ഈ ബസുകളില്‍ കണ്ടക്ടര്‍മാര്‍ ആവശ്യമില്ല. ഇതിനിടയില്‍ ബസില്‍ കയറുന്നവര്‍ക്ക് ടിക്കറ്റു നല്‍കാനാണ് ഡ്രൈവര്‍ ലൈസന്‍സ് എടുക്കണമെന്ന ഉത്തരവിട്ടിരിക്കുന്നത്. 

ബംഗളൂരു, മണിപ്പാല്‍, മൈസൂര്‍, മൂകാംബിക, ചെന്നൈ, മുംബൈ തുടങ്ങിയ ദീര്‍ഘദൂര സര്‍വിസുകളിലാണ് ഡ്രൈവറും കണ്ടക്ടറും ഒരാളാകുന്നത്. ഇതുമൂലം അപകടങ്ങളും സംഭവിക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് മാറിമാറി ഓടിക്കുന്നതിന് രണ്ടു പേരെ നിയമിക്കുന്നത്. ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തുന്ന സ്‌കാനിയ ബസുകള്‍ 18 എണ്ണമുണ്ട്. മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകള്‍ 13, സൂപ്പര്‍ എക്സ്പ്രസ് 26, സൂപ്പര്‍ ഫാസ്റ്റ് 411, ഫാസ്റ്റ് പാസഞ്ചര്‍ 1229 ബസുകളുമാണ് ഓടുന്നത്. സര്‍വീസുകളെ എ-ബി-സി-ഡി എന്ന് നാലുവിഭാഗമായി കഴിഞ്ഞ വര്‍ഷം തരംതിരിച്ചിരുന്നു. ഈ ക്രമം അനുസരിച്ച് സര്‍വിസുകള്‍ നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പല യൂനിറ്റുകളും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. വരുമാനം കൂടുതലുള്ള സര്‍വിസുകള്‍ റദ്ദാക്കുകയും, കുറഞ്ഞ സര്‍വിസുകള്‍ ഓടിക്കുകയും ചെയ്യുന്നുണ്ട്. ഇത് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.


Keywords; Kerala-news-bus-ksrtc- 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad