തൃശൂര്‍ (www.evisionnews.in): മകളെ മേയറാക്കാന്‍ മുന്‍മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ബി.ജെ.പിയെ കൂട്ടുപിടിക്കുന്നുവെന്നാരോപിച്ച് തൃശൂരില്‍ വ്യാപകമായ കയ്യെഴുത്ത് പോസ്റ്ററുകള്‍. രാമനിലയം, കലക്ട്രേറ്റ്, പ്രസ്‌ക്ലബ് പരിസരങ്ങളിലാണ് സിഎന്‍ ബാലകൃഷ്ണനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
സ്വന്തം മകളെ മേയറാക്കാന്‍ വേണ്ടി ഗാന്ധി ഘാതകരെ കൂട്ടുപിടിക്കുന്ന അധികാരമോഹി സിഎന്‍ ബാലകൃഷ്ണനെ ഒറ്റപ്പെടുത്തുക, അധികാരമോഹിയായ സി.എന്‍ ബാലകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ ശാപം തുടങ്ങിയ വിമര്‍ശനങ്ങളാണ് ജനാധിപത്യ ഐ ഗ്രുപ്പിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്.
ഡിസിസി അധ്യക്ഷസ്ഥാനത്തിനായി ബാലകൃഷ്ണന്‍ നടത്തുന്ന നീക്കത്തിനെതിരെ ഐ ഗ്രൂപ്പില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രായാധിക്യമുള്ളവര്‍ മാറി നില്‍ക്കണം എന്ന അഭിപ്രായവുമായി വിടി ബല്‍റാം ഉള്‍പ്പെടെയുള്ള നേതാക്കളും ബാലകൃഷ്ണനെതിരെ രംഗത്ത് വന്നിരുന്നു.

Post a Comment
0 Comments