Type Here to Get Search Results !

Bottom Ad

നജീബിന് ഐക്യദാര്‍ഢ്യവുമായി എം.എസ്.എഫ് സ്റ്റുഡന്റസ് ചെയിന്‍


എതിര്‍ത്തോട് (www.evisionnews.in): ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന് ഐക്യദാര്‍ഢ്യവുമായി എം.എസ്.എഫ് എതിര്‍ത്തോട് ശാഖാ സ്റ്റുഡന്റസ് ചെയിന്‍ സംഘടിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ നജീബിനെ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്.

രാജ്യത്ത് നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ സംസാരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഇത് മൗലികമായ അവകാശത്തിന്റെ കടുത്ത ലംഘനമാണെന്നും കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജില്ലാ കമ്മിറ്റിയംഗം അഷ്‌റഫ് ബോവിക്കാനം, അര്‍ഷാദ് എതിര്‍ത്തോട്, ഷാനിഫ് നെല്ലിക്കട്ട, പി.എസ് സിറാജുദ്ധീന്‍, ഖലീല്‍ ബഹ്‌റൈന്‍, ഷാനിഫ് അഹമ്മദ്, നാഫിഹ്, ഖാദര്‍ സംസാരിച്ചു.

Keywords: Kasaragod-msf-student-chain

Post a Comment

0 Comments

Top Post Ad

Below Post Ad