പള്ളിക്കര:(www.evisionnews.in) കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളായ പള്ളിക്കരയിലെ പി.എ അബ്ബാസ് ഹാജിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണം ഡിസംബറിൽ കോഴിക്കോട്ട് വെച്ച് നടത്താന്‍ പള്ളിക്കരയിലെ അബ്ബാസ് ഹാജിയുടെ തറാവാട് വീട്ടില്‍ വെച്ച് നടന്ന ദുബയ് കെ.എം.സി.സി പഴയകാല പ്രവര്‍ത്തകരുടെ കുട്ടായ്മ യോഗത്തില്‍ തീരുമാനിച്ചു. ഡിസംബര്‍ രണ്ടാം വാരത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. കുട്ടായ്മയുടെ ചീഫ് കോഡിനേറ്റര്‍ ഇബ്രാഹിം കുട്ടി ചൊക്ലി സ്വാഗതം പറഞ്ഞു.മുന്‍ ദുബയ് കെ.എം.സി.സി സെക്രട്ടറി എ.പി കരീം അധ്യക്ഷത വഹിച്ചു. കുട്ടായ്മ യോഗത്തില്‍ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍, എസ്.കെ ഹംസ ഹാജി, എ.പി ഉമ്മര്‍, അഡ്വ. ബേവിഞ്ച അബ്ദുല്ല, എം.എ മഹമൂദ് ചൊക്ലി, എസ്.കെ മുഹമ്മദ്, റസാഖ് പാനൂര്‍, എം.എ.സി കുഞ്ഞബ്ദൂല്ല ഹാജി, എസ്.കെ.പി മുസ്തഫ ഹാജി, കുഞ്ഞാഹമ്മദ് ഏറാമല, ഇ സാദിഖലി, അഹമ്മദ് പോത്താംകണ്ടം, മുണ്ടാടത്തില്‍ മഹമൂദ് ഹാജി, മൊയ്തു എടയൂര്‍, യു.പി റസാഖ്, പി.എ അബൂബക്കര്‍ഹാജി, അസ്സു പാറക്കല്‍, സലാം പാലക്കി എന്നിവര്‍ പ്രസംഗിച്ചു.
keywords-dubaikmcc-paabbashaji-calicut-pallikkara
keywords-dubaikmcc-paabbashaji-calicut-pallikkara

Post a Comment
0 Comments