കാസര്‍കോട് : (www.evisionnews.in) കാസര്‍കോട് ആര്‍ ടി ഒ പരിധിയില്‍ ടാക്‌സ് അടക്കാതെ സര്‍വ്വീസ് നടത്തി വരികയായിരു അഞ്ച് കോട്രാക്ട് കാര്യേജ് ബസ്സുകളും സ്‌പെഷ്യല്‍ പെര്‍മിറ്റ് എടുക്കാതെ വിവാഹ ഓട്ടം നടത്തുകയായിരുന്ന നാല് പ്രൈവറ്റ് ബസ്സുകള്‍ക്കെതിരെയും മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. ഫിറ്റ്‌നസ് സര്‍റ്റിഫിക്കറ്റ് ഇല്ലാതെ സര്‍വ്വീസ് നടത്തിയ ബസ്സുകളും സ്‌കൂള്‍ സമയത്ത് സര്‍വ്വീസ് നടത്തു ടിപ്പറുകള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചു. ആര്‍ ടി ഒ യുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പ്രത്യേക പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ കണക്ട് ചെയ്യാത്ത 61 ഓളം സ്വകാര്യ ബസ്സുകള്‍, ടിപ്പറുകള്‍, സ്‌കൂള്‍ ബസ്സുകള്‍, കെ എസ് ആര്‍ ടി സി ബസ്സുകള്‍ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിച്ചു. എം വി ഐ മാരായ കെ ശ്രീജിത്, വി കെ ദിനേശ്കുമാര്‍, എ കെ രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എ എം വി ഐ മാരായ രമേശന്‍, സൂരജ് മൂര്‍ക്കോത്ത്, സജി ജോസ്, രാമനാഥ്, സുധാകരന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ന്നുളള ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍ ടി ഒ കെ ബാലകൃഷ്ണന്‍ അറിയിച്ചു.
keywords-kasaragod-rtochecking-actiontoprivatebus
keywords-kasaragod-rtochecking-actiontoprivatebus

Post a Comment
0 Comments