Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരിലെ പെട്രോള്‍ പമ്പുടമയെ ആക്രമിച്ച് 3 ലക്ഷം കൊള്ളയടിച്ച കേസ് ; കുറ്റപത്രം കോടതിയില്‍


കാഞ്ഞങ്ങാട്  (www.evisionnew.in) : പെട്രോള്‍ പമ്പ് ഉടമയെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് മൂന്നുലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തൃക്കരിപ്പൂര്‍, കുന്നച്ചേരി പെട്രോള്‍പമ്പ് ഉടമ കരിവെള്ളൂര്‍ കുണിയനിലെ രാമകൃഷ്ണനെ അക്രമിച്ചകേസിലാണ് നീലേശ്വരം സി.ഐ. ഉണ്ണികൃഷ്ണന്‍ ഹൊസ്ദുര്‍ഗ്ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

പയ്യന്നൂര്‍ തായ്‌നേരിയില്‍ മുഹമ്മദ് ഷഖാഖ് (19) മംഗഌരു ബണ്ട്വാള്‍ സ്വദേശി ഉബൈദ്(20) പയ്യന്നൂര്‍, വടക്കുമ്പാട്ടെ മിഥുന്‍കൃഷ്ണ(24), സഹോദരന്‍ യദുകൃഷ്ണന്‍(26) തെക്കേ തൃക്കരിപ്പൂരിലെ മുബാറക്(30) എന്നിവര്‍ക്കെതിരെയാണ് കേസ്. 2016 ജൂലായ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പെട്രോള്‍ പമ്പ് അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേയ്ക്കു പോകുന്നതിനിടയില്‍ വഴിയില്‍ പതുങ്ങിയിരുന്ന സംഘം രാമകൃഷ്‌നെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്നു ലക്ഷം രൂപ അടങ്ങിയ ബാഗും സ്‌കൂട്ടറുമായി സംഘം രക്ഷപ്പെടുകയായിരുന്നു.പിന്നീട് ബഹളം കേട്ടെത്തിയവരാണ് രാമകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടയില്‍ മോഷണം പോയ സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാമകൃഷ്ണന്റെ ബാഗില്‍ നിന്നും ലഭിച്ച എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നാന്‍ ശ്രമിച്ചതാണ് പ്രതികളെ തിരിച്ചറിയല്‍ ഇടയാക്കിയത്. അന്വേഷണ സംഘാംഗങ്ങളടക്കം 20 സാക്ഷികളാണ് കേസിലുള്ളത്. സംഘംചേര്‍ന്ന് അക്രമിക്കല്‍, പണം കൊള്ളയടിക്കല്‍, വാഹനം കടത്തിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.



Post a Comment

0 Comments

Top Post Ad

Below Post Ad