കാസര്‍കോട് (www.evisionnews.in) : സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലയുടെ വികസനം സംബന്ധിച്ച സംവാദം തിങ്കളാഴ്ച നടക്കും ജില്ലയുടെ സമഗ്ര വികസനത്തിന് അടിസ്ഥാനമായ നിര്‍ദ്ദേശങ്ങളും വിവരങ്ങളും വിദഗ്ദ്ധരില്‍ നിന്ന് സ്വീകരിച്ച് സര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് സംവാദം സംഘടിപ്പിക്കുന്നത്. കാസര്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന സംവാദം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും.
ബി ആര്‍ ഡി സി ഡയറക്ടര്‍ ടി.കെ മന്‍സൂര്‍ (ടൂറിസം), ഡോ. സി ബാലന്‍ (ചരിത്രം, സംസ്‌കാരം), ഡോ. അംബികാസുതന്‍ മാങ്ങാട് (പരിസ്ഥിതി, സാഹിത്യം), സി.പി.സി.ആര്‍ ഐ അഗ്രിക്കള്‍ച്ചര്‍ എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി തമ്പാന്‍ (കൃഷി), അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (ദളിത്, പിന്നാക്കം, ആരോഗ്യം), റെയില്‍വെ ഉപദേശക സമിതി അംഗം ആര്‍ പ്രശാന്ത് (റെയില്‍വെ), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് (വനിത), എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, വ്യാപാരി വ്യവസായി പ്രതിനിധികള്‍, നഗരസഭാ അധ്യക്ഷന്മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, തുടങ്ങി വിവിധ മേഖലകളിലുളളവര്‍ പങ്കെടുക്കും. കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന ട്രഷറര്‍ എം ഒ വര്‍ഗ്ഗീസ് മോഡറേറ്ററായിരിക്കും.
Keywords: Government-100-days-samvadham
Post a Comment
0 Comments