Type Here to Get Search Results !

Bottom Ad

പൊയ്‌നാച്ചി, അതിഞ്ഞാല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കവര്‍ച്ച നടത്തിയത് ഒരേ സംഘം


പൊയ്‌നാച്ചി:(www.evisionnews.in)പൊയ്‌നാച്ചിയിലെ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് രണ്ട് ലക്ഷം രൂപയും കാഞ്ഞങ്ങാട്, അതിഞ്ഞാലിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് കാല്‍ ലക്ഷം രൂപയും കവര്‍ന്നത് ഒരേ സംഘം. രണ്ടിടങ്ങളില്‍ നിന്നും ലഭിച്ച വിരലടയാളങ്ങള്‍ ഒന്നു തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇത് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് പൊയ്‌നാച്ചി അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടന്നത്.  സമീപത്തെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുമാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്.  ഒട്ടേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ആളാണ് കവര്‍ച്ചയുടെ സൂത്രധാരന്‍.പൊയ്‌നാച്ചിയില്‍ കവര്‍ച്ച നടന്നതിന് ഏതാനും സമയം മുമ്പാണ് അതിഞ്ഞാലിലും കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് സംഘം അകത്ത് കയറി പണം കവര്‍ന്നത്.


Keywords:poynachi-athinjal-super-bazar-theft

Post a Comment

0 Comments

Top Post Ad

Below Post Ad