കാഞ്ഞങ്ങാട്:(www.evisionnews.in) മഡിയന്‍ ക്ഷേത്ര കവാടത്തില്‍ പച്ച പെയിന്റടിച്ച് സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൊസ്ദുര്‍ഗ്ഗ് ഡിവൈ എസ് പി കെ ദാമോദരന്റെ മേല്‍നോട്ടത്തില്‍ സി ഐ സി കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. അതിഞ്ഞാലിലെ സന്‍സീര്‍ (19), 16, 17 വയസുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തിന് ഉപയോഗിച്ച സന്‍സീറിന്റെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. മഡിയന്‍ ജംഗ്ഷനിലുള്ള മഡിയന്‍ കൂലോം ക്ഷേത്രത്തിന്റെ കമാനത്തിലാണ് പച്ച പെയിന്റടിച്ചത്. രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ക്ഷേത്ര കമാനത്തിലും തൊട്ടടുത്ത് ജമാഅത്ത് സെക്രട്ടറിയുടെ വീടിന് മുന്നിലുമുള്ള സി സി ടി വി ക്യാമറയിലും പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അക്രമികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. പുലര്‍ച്ചെ ഒരേ ബൈക്കിലെത്തിയ മൂന്ന് പേരും മുഖം മറച്ചാണ് പെയിന്റൊഴിച്ചത്. അതിന് ശേഷം മടങ്ങുന്നതും വഴിയില്‍ വെച്ച് മുഖംമൂടി അഴിച്ചുമാറ്റുന്നതുമൊക്കെയുള്ള ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. ബൈക്കി ന്റെ നമ്പറും വ്യക്തമായി പതിഞ്ഞു. ബൈക്കു കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നതിനാണ് കേസെടുത്തിരുന്നത്.
Keywords:madiyan-kulom-Temple-green-paint-issue

Post a Comment
0 Comments