കാഞ്ഞങ്ങാട്:(www.evisionnews.in) പൂജാ അവധിയുടെ മറവില്‍ കുന്നിടിച്ച് മണ്ണ് കടത്താനുള്ള നീക്കം ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് തടഞ്ഞു. അഞ്ച് ടിപ്പറുകള്‍ റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. ചായ്യോത്ത് മണിമുണ്ടയിലാണ് കുന്നിടിക്കാനുള്ള നീക്കം നടന്നത്. ഇവിടെ നിന്നും മണ്ണ് കടത്താനെത്തിയ മൂന്ന് ടിപ്പറുകള്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂര്‍ മീലിയാട്ട് വയല്‍ നികത്താനുള്ള നീക്കവും അധികൃതര്‍ തടഞ്ഞു. ഇവിടെ നിന്ന് രണ്ട് ടിപ്പറുകളാണ് കസ്റ്റഡിയിലെടുത്തത്. ഹൊസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ കെ. നാരായണന്‍, ഡെപ്യുട്ടി തഹസില്‍ദാര്‍ ബി. രത്‌നാകരന്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസര്‍ ഇ.വി വിനോദ്, ഡ്രൈവര്‍ പി. എം ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
Keywords: kanhangad-un-authorized-soil-mining-seized

Post a Comment
0 Comments