ചെറുവത്തൂര്‍:(www.evisionnews.com) മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് കോതോളിയിലെ ദിജിനി(27)നെയാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ദിജിന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. മൂന്ന് ദിവസം മുമ്പ് രാത്രി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചുവരാത്തതിനാല്‍ അന്വേഷിക്കുന്നതിനിടയില്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് മൃതദേഹം കിണറ്റില്‍ പൊങ്ങിക്കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പെരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം കരക്കക്കാവ് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
പവിത്രന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ് ദിജിന്‍. സഹോദരി: ധന്യ.
keywords: missing-man-dijin

Post a Comment
0 Comments